പെരിയ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രയുക്തി മെഗാ തൊഴിൽ മേള ശ്രീനാരായണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പെരിയയിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അജിത്ത് ജോൺ സ്വാഗതം പറഞ്ഞു. സുമ കുഞ്ഞികൃഷ്ണൻ, രാജൻ പെരിയ, ഡോ. കെ.വി ശശിധരൻ, ഡോ. വി. ഹേമലത, പവിത്രൻ, പങ്കജ്, ബാലകൃഷ്ണൻ സംസാരിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ അജിത് ജോൺ സ്വാഗതവും അജേഷ് നന്ദിയും പറഞ്ഞു. 380 ഉദ്യോഗാർത്ഥികളും 42 ഉദ്യോഗസ്ഥരും പങ്കെടുത്ത ജോബ് ഫെയറിൽ വിവിധ സ്ഥാപനങ്ങളിൽ 105 ഉദ്യോഗാർത്ഥികൾ നിയമിതരായി. 180 ഓളം ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |