നീലേശ്വരം: വായനയുടെ വസന്തം സൃഷ്ടിക്കാൻ 1500 പുസ്തക ചർച്ചകൾ സംഘടിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. 'പുതുവർഷം പുതുവായന 2025 ' എന്ന പേരിൽ താലൂക്കിലെ 230 ഗ്രന്ഥശാലകളിൽ നടത്തുന്ന പുസ്തക ചർച്ചയുടെ ഉദ്ഘാടനം പട്ടേന ജനശക്തി ഗ്രന്ഥാലയത്തിൽ കഥാകൃത്ത് പി.വി ഷാജികുമാർ നിർവഹിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗ്രന്ഥാലയങ്ങൾ, പൊതു ഇടങ്ങൾ, വീട്ടുമുറ്റങ്ങൾ, പ്രകൃതിയിടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും പുസ്തക ചർച്ചകൾ. ഉദ്ഘാടന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി ബിന്ദു മരങ്ങാട്, കൗൺസിലർ കെ. ജയശ്രീ, മേഖല സമിതി കൺവീനർ കെ.കെ നാരായണൻ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ ശ്രീഗണേഷ് സ്വാഗതവും താലൂക്ക് എക്സി. മെമ്പർ സുനിൽ പട്ടേന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |