SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

പ്രവാസി കോൺഗ്രസ് കൺവെൻഷൻ

keealapradesh
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ജില്ലാ കണ്‍വന്‍ഷന്‍ രാജ്‌മോഹന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പ്രവാസി ഭാരത് ദിവസിന്റെ ഭാഗമായി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ഹക്കീം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, കെ.പി.സി.സി സംസ്ഥാന സെക്രട്ടറി എം.പി.എം ഷാഫി, സാജിദ് മൗവ്വൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് കരിമഠം, കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ പ്രസംഗിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എൻ. വിനോദ് കുമാർ സ്വാഗതവും നസീർ കോളിയടുക്കം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL