SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

മിൽമ അരുണോദയ പദ്ധതി ബളാന്തോട്ട്

j
Vitharanolghadanam cheyyunnu

പാണത്തൂർ: മിൽമ അരുണോദയ പദ്ധതി പ്രകാരം കിടാരികൾക്കുള്ള മിനറൽ ആൻഡ് വൈറ്റമിൻ ബോളസുകളുടെ ജില്ലാ തല വിതരണോദ്ഘാടനം മിൽമ അസിസ്റ്റൻഡ് മിൽക്ക് പ്രൊക്യുയർമെന്റ് ഓഫീസർ ഷൽന അരയാക്കണ്ടി നിർവഹിച്ചു. ബളാന്തോട് സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മിൽമ സീനിയർ സൂപ്പർവൈസർ മേഘ മുരളീധരൻ,

സംഘം സെക്രട്ടറി പ്രദീപ് കുമാർ, സംഘം ഡയറക്ടർ കെ.സി മോഹൻദാസ് എന്നിവർ സംസാരിച്ചു. മികച്ച പ്രതിരോധ ശേഷിയുള്ള പശുക്കളെ ലഭിക്കുവാൻ കർഷകരുടെ തൊഴുത്തിൽ ജനിക്കുന്ന കന്നുകുട്ടികൾക്ക് ധാതുക്കളും ജീവകങ്ങളും അത്യാവശ്യമാണ്. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി മിൽമ മലബാർ മേഖലാ യൂണിയൻ ആവിഷ്കരിച്ച പദ്ധതിയാണ് അരുണോദയ പദ്ധതി. പദ്ധതി പ്രകാരം 21 ദിവസത്തേക്കുള്ള വൈറ്റമിൻ ബോളസുകൾ കർഷകർക്ക് സൗജന്യമായി ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL