SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

വയോജനങ്ങളെ ആദരിച്ചു

vayo
വയോജന സംഗമം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര പുനഃപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്ര വാല്യക്കാരിൽ എഴുപതിനുമുകളിൽ പ്രായമായവരെയും ആചാരസ്ഥാനികരെയും ആദരിച്ചു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ കെ. സുരേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ പാടാർകുളങ്ങര കാവ് പരിസരത്തു നിന്നും അങ്കക്കളരി, കുട്ട്യാനം, പാണ്ടിക്കോട്, ഇടിച്ചൂടി, ചാമക്കുഴി, ചായ്യോത്ത് പ്രാദേശിക സമിതികളുടെ നേതൃത്ത്വത്തിൽ ഫലധാനൃ കലവറ ഘോഷയാത്ര നടന്നു. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. രാവിലെ മുതൽ ക്ഷേത്രത്തിൽ താന്ത്രിക കർമ്മങ്ങൾ നടന്നു. ക്ഷേത്രം പ്രസിഡന്റ് ടി.വി. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ബാബു സ്വാഗതം പറഞ്ഞു. ഇന്നു രാവിലെ 11ന് ആചാരസംഗമം, തുടർന്ന് അന്നദാനം. ഉച്ചയ്ക്ക് 2ന് പൂരക്കളി സെമിനാറും പൂരക്കളി പ്രദർശനവും നടക്കും. രാത്രി 8ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AADARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL