കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ റഹിമാൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കുമാരൻ, പി. ലക്ഷ്മി, എസ്. പ്രീത, ടി. ശോഭ, സി.കെ അരവിന്ദാക്ഷൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗീത കൃഷ്ണൻ, ഫാത്തിമത്ത് ഷംന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.കെ വിജയൻ, കെ. സീത, എം.കെ ബാബുരാജ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. മാധവൻ നമ്പ്യാർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇൻചാർജ് കെ.എച്ച് അനീഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |