പുല്ലൂർ: സി.പി.എം താളിക്കുണ്ട് ബ്രാഞ്ച് ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന ടി.വി കരിയൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം സുനു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി. നാരായണൻ അദ്ധ്യക്ഷനായി. മൂലക്കണ്ടം പ്രഭാകരൻ, ജ്യോതി ബസു, ശാരദ എസ് നായർ, എം.വി നാരായണൻ, പി. കുഞ്ഞിക്കേളു, പത്മനാഭൻ പടിഞ്ഞാറേ വീട് എന്നിവർ സംസാരിച്ചു. നാരായണൻ മാടിക്കൽ സ്വാഗതവും എ. അജിത്കുമാർ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി വി.വി രമേശൻ, പി.കെ നിഷാന്ത്, അഡ്വ. കെ. രാജ്മോഹൻ, എം. പൊക്ലൻ, പി. അപ്പുക്കുട്ടൻ, വി. നാരായണൻ (രക്ഷാധികാരികൾ), നാരായണൻ മാടിക്കൽ (ചെയർമാൻ), എ. അജിത് കുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |