SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ലഹരി വിരുദ്ധ ബോധവത്കരണം

lahari
ലഹരിവിരുദ്ധ ക്ലാസ് അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: മാവുങ്കാൽ പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനത്ത് മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ മുന്നോടിയായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ക്യാമ്പ് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. മുൻ എക്സൈസ് ഓഫീസർ എൻ.ജി രഘുനാഥൻ നേതൃത്വം നൽകി. ദേവസ്ഥാനം പ്രസിഡന്റ് കെ. ദാമോദരൻ നായർ അദ്ധ്യക്ഷനായി. മെമ്പർ പി. സുനിത, അഡ്വ. ടി.കെ സുധാകരൻ, കെ.എം ഗോപാലൻ, കെ. സുജാത, മിനി ശ്രീനിവാസൻ, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീധരൻ ആലുംകുഴി സ്വാഗതവും ടി.കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. കളിയാട്ട ഉത്സവത്തിൽ പള്ളോട്ട് ഭഗവതി, പന്നിക്കുളത്ത് ചാമുണ്ഡി തെയ്യങ്ങൾ അരങ്ങിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL