SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

പുല്ലൂർ ജി.യു.പി സ്ക്കൂൾ സ്മരണിക പ്രകാശനം

smaranika
പുല്ലൂർ ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷ സ്മരണിക -ശതസ്മരണം എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ചരിത്രകാരൻ ഡോ. സി. ബാലനു നൽകി പ്രകാശനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പുല്ലൂർ ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷ സ്മരണിക -ശതസ്മരണം എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. ചരിത്രകാരൻ ഡോ. സി. ബാലൻ ഏറ്റുവാങ്ങി. സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. പൊള്ളക്കട നാരായണൻ ആചാരിയെയും പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സബിതയെയും അനുമോദിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ്, സാമൂഹ്യ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, കവി ദിവാകരൻ വിഷ്ണുമംഗലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കൽ നാരായണൻ, മുൻ പ്രധാന അദ്ധ്യാപകൻ വി.വി പ്രഭാകരൻ സംസാരിച്ചു. ഇ. കൃഷ്ണൻ, സന്തോഷ് കുമാർ, ബിന്ദു, രേഖ, ലീല കെ. കൃഷ്ണകുമാർ, എം.വി നാരായണൻ സംബന്ധിച്ചു. പ്രധാന അദ്ധ്യാപകൻ പി. ജനാർദ്ദനൻ സ്വാഗതവും എം.വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SMARANIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL