SignIn
Kerala Kaumudi Online
Monday, 27 July 2026 7.44 PM IST

അംബേദ്കർ ജയന്തി ആഘോഷം

yayandi
ഡോ. അംബേദ്ക്കർ ജയന്തി ആഘോഷം എം. അസിനാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് മറ്റ് സമുദായക്കാരെ പോലെ ഇന്ത്യയിൽ ജീവിക്കാൻ ഭരണഘടനയിലൂടെ അവകാശം ഉണ്ടാക്കി തന്ന മഹാനാണ് ഡോ. അംബേദ്ക്കറെന്നും അദ്ദേഹത്തിന്റെ വിശാല കാഴ്ചപ്പാടിനെ വികലമാക്കി രാജ്യത്തിന്റെ ഭരണഘടനയോടു പോലും നീതി പുലർത്താത്തവരായി മോദി സർക്കാർ മാറിയിരിക്കുകയാണെന്നും കെ.പി.സി.സി സെക്രട്ടറി എം. അസിനാർ അഭിപ്രായപ്പെട്ടു. ദളിത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡോ. അംബേദ്ക്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറി കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, എൻ.കെ രത്നാകരൻ, മെഹ്റൂഫ്, നയന പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. വിനോദ് ആവിക്കര സ്വാഗതവും പി.കെ മുരളി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AMBEDKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL