SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.05 PM IST

കെ.എ.പി.വി.എഫ് പഠനക്ലാസും

kavpf
പടം : കെ എ പി വി എഫ് ജില്ല പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌കെ. വി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും നഗരവത്കരണത്തിലും പല നിത്യഔഷധങ്ങളും ഗൃഹൗഷധികളും നഷ്ടപ്പെടുന്നതിൽ കേരള ആയുർവേദ വൈദ്യ ഫെഡറേഷൻ മൂന്നാമത് പഠനക്ലാസും ജില്ലാ കമ്മിറ്റി പൊതുയോഗവും ആശങ്കപ്പെട്ടു. ത്രിതല പഞ്ചായത്ത് ഭരണാധികാരികൾ ജൈവ വൈവിദ്ധ്യ പരിപാലനസമിതിയുടെ രേഖകളിൽ പ്രതിപാദിക്കുന്ന ഔഷധ ചെടികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പഴയകാല ഗൃഹൗഷധികൾ സംരക്ഷിക്കണമെന്നും സസ്യൗഷധങ്ങൾ ഉപയോഗിച്ചുള ഗൃഹവൈദ്യവും മുത്തശ്ശി വൈദ്യചികിത്സയും കുടുംബശ്രീ അയൽകൂട്ടങ്ങൾ മുഖേന തിരിച്ചു പിടിക്കണമെന്നും യോഗം നിർദേശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.വി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.കെ. ചന്ദ്രൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദലി വൈദ്യർ, സന മാവിനങ്കട്ട, സുകുമാരൻ വൈദ്യർ, രോഹിത്, ലക്ഷ്മണൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL