SignIn
Kerala Kaumudi Online
Friday, 22 May 2026 1.12 AM IST

അനുസ്മരണവും കവിയരങ്ങും

anusma
ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

പൊയിനാച്ചി: സരണി കലാ സാംസ്കാരിക വേദി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു. പൊയിനാച്ചി പറമ്പ് രാജീവ്ജി വായനശാല ഗ്രന്ഥാലയത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി. നാരായണൻ അടിയോടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി.എം ജമാൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കാവ്യ മഞ്ജരി കവിതാ പുരസ്കാരം നേടിയ ആലീസ് തോമസിനെ ആദരിച്ചു. രാഘവൻ വലിയവീട്, സി. രത്‌നാകരൻ, കെ. സരോജിനി, എം.കെ ദിവാകരൻ, കെ.പി ബാലകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, കെ.വി വിജയൻ, ജോസ് മാത്യു എന്നിവർ സംസാരിച്ചു. സരണി കൺവീനർ എൻ.കെ ബാബുരാജ് സ്വാഗതവും എ. ദാമോദരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങിൽ കവി രാമകൃഷ്ണൻ മോനാച്ച സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL