നീലേശ്വരം: തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വായന വെളിച്ചം - വായന കളരി പരിപാടി സമാപിച്ചു. വായനശാല പ്രസിഡന്റ് മുങ്ങത്ത് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. കവിയത്രിയും ശ്രീരാമകൃഷ്ണൻ രശ്മി സദനം ജൂറി പുരസ്ക്കാര ജേതാവുമായ പ്രശാന്തി നീലേശ്വരം ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ റഷീദ മുഷ്താഖ് മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖല കൺവീനർ കെ.കെ. നാരായണൻ പ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭ കൗൺസിലർ വി.വി ജാനു, ശ്രീ പാലിച്ചോൻ ദേവസ്ഥാനം പ്രസിഡന്റ് എം.വി. ഗംഗാധരൻ, ശ്രീ പാലിച്ചോൻ സേവാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ.വി അനിൽകുമാർ സംസാരിച്ചു. പരിശീലകന്മാരായ ശ്രുതി, വി.വി വിജയൻ എന്നിവരെ ആദരിച്ചു. വായനശാല സെക്രട്ടറി ഇ. രാധ സ്വാഗതവും കെ.വി പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |