SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

കെ. സുരേശനെ അനുമോദിച്ചു

poorakali
കേരള പൂരക്കളി അക്കാദമി അവാർഡ് നേടിയ കെ സുരേശനെ സഹപാഠി ഗ്രൂപ്പ് ആദരിക്കുന്നു

നീലേശ്വരം: കേരള പൂരക്കളി അക്കാഡമിയുടെ 2025 വർഷത്തെ പൂരക്കളി അവാർഡ് നേടിയ കെ. സുരേശനെ സഹപാഠി ഗ്രൂപ്പായ പ്രതിഭാ കോളേജ് 1992 എ 5 ബാച്ച് അനുമോദിച്ചു. കഴിഞ്ഞ 42 വർഷമായി പൂരക്കളി രംഗത്തെ സജീവ സാന്നിദ്ധ്യമാണ് സുരേശൻ. ഫോക്ക്ലാന്റ് ഇന്റർനാഷണൽ സെന്റർ ഫോർ ഫോക്‌ലോർ ആൻഡ് കൾച്ചറൽ സെന്ററിൽ 35 വർഷമായി ജോലി ചെയ്യുന്നു. വിദേശരാജ്യങ്ങളിൽ ഇദ്ദേഹം നാടൻ കലകൾ അവതരിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ പി. ഉഷ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകനായ പദ്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി. പ്രദീപൻ, കെ. ദേവരാജൻ, പി. ഗിരീഷ്, സി. സുഗന്ധി, കെ. ഉഷ, അനിതാ മണികണ്ഠൻ, പി. രജനി, കെ. വത്സല, പി. ശ്രീജ, കെ. വിനീത എന്നിവർ സംസാരിച്ചു. പി. രാജഗോപാലൻ സ്വാഗതവും പ്രദീപൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, POORAKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL