SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ്

dyfi
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഗിനിഷ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിരവധി വർഷങ്ങളായി ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാനത്തിനുള്ള പുരസ്കാരം നേടിയ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ബ്ലോക്ക് പരിധിയിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പ് രക്തം ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഗിനിഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം, ബ്ലോക്ക് ട്രഷറർ ദീപു രാജ് രാവണേശ്വരം, ഐ ഡൊണേറ്റ് ബ്ലോക്ക് കോർഡിനേറ്റർ വിശ്വൻ കൊവ്വൽ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു. ഈ മാസം 20, 21 തീയതികളിൽ പടുപ്പിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL