കാഞ്ഞങ്ങാട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ 69-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യുവധാര ക്ലബ്ബ് ആവിക്കരയുടെയും കാസർകോട് ആസ്റ്റർ മിംസിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യുവധാര ക്ലബ്ബ് ആവിക്കരയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രിയേഷ്, എൻ. പ്രിയേഷ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി പവിത്രൻ, ആസ്റ്റർ മിംസ് ന്യൂറോസർജൻ ഡോ. സച്ചിൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി അമ്പിളി സ്വാഗതവും കെ.പി ദിവ്യ നന്ദിയും പറഞ്ഞു. ഈ മാസം 27, 28 തിയ്യതികളിൽ കാഞ്ഞങ്ങാട്ടാണ് സമ്മേളനം. ഇതിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |