കാഞ്ഞങ്ങാട്: കെ.എസ്.എസ്.പി.എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലിം ഉദ്ഘാടനം ചെയ്തു. മെഡി സെപ് പദ്ധതി ജീവനക്കാർക്ക് അനുകൂലമായി പൊളിച്ചെഴുതണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷൻകാർക്ക് കിട്ടാനുള്ള രണ്ട് ഗഡു ഡി.എ കുടിശ്ശിക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ശില്പശാല ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. രത്നാകരൻ, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. സരോജിനി, ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരൻ, ജില്ലാ സെക്രട്ടറി കെ.പി ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം ക്ലാസെടുത്തു. എം.വി രാമകൃഷ്ണൻ, പീതാംബരൻ, ഗോപി കാരക്കോട്ട്, പി.പി ബാലകൃഷ്ണൻ ചർച്ചയിൽ പങ്കെടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി കെ. ബാലകൃഷ്ണൻ നായർ സ്വാഗതവും കെ.കെ ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |