ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. കർഷകരിൽ നിന്നും ശേഖരിച്ച കാർഷികോതപന്നങ്ങൾ, നീലേശ്വരം അഗ്രോ സർവീസ് സെന്ററിൽ നിന്നുമുള്ള വിവിധ നടീൽ വസ്തുക്കൾ, കേരളാഗ്രോ ബ്രാന്റഡ് ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും നടത്തി. കൃഷിഭവൻ പരിസരത്തുനടന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. രാമചന്ദ്രൻ, പി. ശശിധരൻ, പഞ്ചായത്തംഗങ്ങളായ എം.വി ഷിജു, എ.കെ ഷീന, വി. പദ്മിനി, ശാന്ത കന്യാടിൽ, എം. ശോഭ, കരുണാകരൻ മുട്ടത്ത്, പത്താനത്ത് കൃഷ്ണൻ, സി.കെ സമീറ, സി.കെ മുംതാസ് സംസാരിച്ചു. കൃഷി ഓഫീസർ കെ. നിമ്യ മോഹൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സി. ബിന്ദു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |