SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

വി.വി കുഞ്ഞമ്പുവിനെ അനുസ്മരിച്ചു

tn-
വിവി കുഞ്ഞമ്പു അനുസ്മരണ പൊതുയോഗം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവും മുൻ എം.എൽ.എയുമായിരുന്ന വി.വി. കുഞ്ഞമ്പുവിന്റെ 54-ാം ചരമ വാർഷികത്തിന്റെ ഭാഗമായി വി.വി. സ്മാരക കലാവേദിയുടെ നേതൃത്വത്തിൽ വി.വി. അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. സുകുമാരൻ, ചെറുവത്തൂർ ലോക്കൽ സെക്രട്ടറി എ.വി ദാമോദരൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. ശശിധരൻ, വി. പത്മിനി, കെ.കെ നായർ, ടി. മാധവൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, വി.വിയുടെ മകൾ വി.വി ലീല, എം. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കലാവേദി സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL