
കോഴിക്കോട്: സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലൂടെ തെറ്റു തിരിത്തലിന് വേദിയായ കോഴിക്കോട്ട് ഇന്നും നാളെയും വിപുലീകൃത ജില്ലാ കമ്മിറ്റി ചേരും.പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നിരീക്ഷണത്തിലാണ് യോഗം.
കേരളത്തിൽ സി.പി.എമ്മിന്റെ അടിത്തറ ഭദ്രമാക്കിയതിൽ ഏറ്റവും പ്രധാനമായിരുന്നു കോഴിക്കോട് ജില്ല. ഒരു കാലത്ത് രണ്ട് എം.പിമാരും 12 എം.എൽ.എമാരുമുണ്ടായിരുന്നിടത്ത്,നിലവിൽ ഒറ്റ എം.എൽ.എയുടെ ബലം മാത്രം. ബേപ്പൂരിൽ മുഹമ്മദ് റിയാസ്. എം.പി.മാരെ നഷ്ടമായിട്ട് കാലം കുറച്ചായി. പക്ഷേ, കഴിഞ്ഞ ടേം വരെ 12 എം.എൽ.എമാരുണ്ടായിരുന്നു. ജില്ലയിലെ ഏറ്റവും പ്രബല തട്ടകമായ വടകര കഴിഞ്ഞ രണ്ട് തവണയായി ആർ.എം.പിയുടെ കൈയിൽ.രൂപീകരിച്ചത് മുതൽ കൂടെയുണ്ടായിരുന്ന ജില്ലാ പഞ്ചായത്തും നഷ്ടമായി. കോർപ്പറേഷനിൽ കഷ്ടിച്ച് കടന്നു കൂടി. ഇത്രയും കനത്ത പരാജയത്തിലേക്ക് ജില്ല മാറിയതിന് കാരണം കോഴിക്കോട്ടെ നേതാക്കളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിന് .പാലക്കാട് ജില്ലയിലേത് പോലൊരു മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും, കോഴിക്കോട്ടും ചില അഴിച്ചുപണികളുണ്ടാവുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. രാവിലെ 9.30ന് പതാക ഉയർത്തലും തുടർന്ന് പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗവും. പിന്നീട് റിപ്പോർട്ട് അവതരണവും രണ്ടു ദിവസത്തെ ചർച്ചയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |