SignIn
Kerala Kaumudi Online
Thursday, 08 October 2026 1.09 AM IST

സി.പി.എം വിപുലീകൃത കോഴിക്കോട് ജില്ലാ കമ്മിറ്റി : ന്യൂനപക്ഷ ഏകീകരണം തോൽവിയുടെ ആക്കംകൂട്ടി

aa

കോഴിക്കോട്: കടുത്ത വിമർശനങ്ങളൊന്നുമില്ലാതെ കോഴിക്കോട്ടെ വിപുലീകൃത സി.പി.എം ജില്ലാക്കമ്മിറ്റിക്ക് സമാപനം. ജില്ലാ സെക്രട്ടറിക്കോ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കോ സ്ഥാന ചലനമുണ്ടായില്ല. ജില്ലാക്കമ്മിറ്റിയിലെ ഒരു ഒഴിവ് നികത്തിയും ഒമ്പത് ക്ഷണിതാക്കളെ ഉൾപ്പെടുത്തിയും വലിയ കോളിളക്കമൊന്നുമില്ലാതെയാണ് പിണറായിവിജയൻ മുഴുവൻ സമയ നിരീക്ഷകനായ യോഗം അവസാനിച്ചത്.

മുൻ എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലേക്ക് താമരശ്ശേരിയിൽ നിന്നുള്ള കെ. ജമീലയെ ഉൾപ്പെടുത്തി. നാല് ഏരിയ സെക്രട്ടറിമാരെയും വർഗ, ബഹുജന സംഘടനാ പ്രതിനിധികളായ അഞ്ചു പേരെയുമാണ് പ്രത്യേക ക്ഷണിതാക്കളാക്കിയത്. തിരഞ്ഞെടുപ്പിലടക്കം സംഭവിച്ച പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാനുള്ള കർമ്മ പരിപാടികൾ തയ്യാറാക്കിയതായി ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതു മുന്നണിക്കുമെതിരെ നടന്ന ന്യൂനപക്ഷ ഏകീകരണം പ്രതിരോധിക്കാനായില്ല. മലയോര, തീരദേശ മേഖലകളിലും പ്രചാരണ പരിപാടികൾ നടത്തും. ഇടതു മുന്നണിക്ക് വോട്ട് ചെയ്യാതിരുന്നത് തെറ്റായെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി വരുന്നതിന്റെ സൂചനയാണ് സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA