ഉദുമ: നെൽകൃഷി തുടർസംരംഭത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞാറുനടൽ നടന്നു. ഉദുമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ 1981 വർഷ എസ്.എസ്.എൽ.സി കൂട്ടായ്മ 'നമ്മുടെ സ്വന്തം ബാച്ച്' ആണ് നെൽകൃഷി സംരംഭവുമായി പൂർവ്വ വിദ്യാർത്ഥി സമൂഹത്തിന് മൊത്തം മാതൃകയാവുന്നത്. കർഷകനും കൂട്ടായ്മ പ്രസിഡന്റുമായ പുരുഷോത്തമൻ നായരുടേയും വേങ്ങയിൽ നാരായണൻ നായരുടേയും നേതൃത്വത്തിൽ ഒരു കൃഷി കൂട്ടായ്മ തന്നെ ഗ്രൂപ്പിനുണ്ട്. ബാര ഗ്രാമത്തിൽ കൃഷിയോഗ്യമല്ലാത്ത കർഷകർ ഉപേക്ഷിച്ച തരിശുപാടത്താണ് കൂട്ടായ്മ തുടർച്ചയായി അഞ്ചാം വർഷവും നെൽകൃഷി ആരംഭിച്ചത്. കൊയ്ത്തുൽസവത്തിനു ശേഷം പുത്തരിസദ്യ ഉണ്ടാകും. ലഭിക്കുന്ന നെല്ല് കൂട്ടായ്മ അംഗങ്ങൾ ചേർന്ന് അരിയാക്കി പാക്കറ്റിലാക്കി സഹപാഠികൾക്ക് വിതരണം ചെയ്യും. രക്തശാലി, പൗർണ്ണമി എന്നീ പുതിയ ഇനം വിത്തുകളാണ് ഇത്തവണ കൃഷിക്കായി ഉപയോഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |