SignIn
Kerala Kaumudi Online
Sunday, 06 September 2026 4.06 PM IST

ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു, അമ്പതോളം വിദ്യാർത്ഥികൾ കുടുങ്ങിയതായി സംശയം

delhi-accident
കെട്ടിടം തകർന്നുവീണപ്പോൾ

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് നിരവധിപേർ കുടുങ്ങി. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ സത്യനികേതനിലെ കെട്ടിടമാണ് തകർന്നത്. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഏറെയും വിദ്യാർത്ഥികളാണ്. ചിലരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിലുകൾ കേൾക്കുന്നായി പ്രദേശവാസികൾ പറയുന്നു.

വിദ്യാർത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന ഹോസ്റ്റൽ കെട്ടിടമാണ് ഉച്ചയോടെ തകർന്നുവീണത്. നിരവധി കോളേജുകൾ ഉള്ള സ്ഥലത്ത് വിദ്യാർത്ഥികൾ തിങ്ങിപ്പാർക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കനത്ത മഴയാണ് അപകടകാരണമെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ചിലരുമായി ഫോണിൽ ബന്ധപ്പെടാനാകുന്നുണ്ട്.

ഫയർഫോഴ്സും പൊലീസും നാട്ടുകാരും വിദാർത്ഥി സംഘടനകളും രക്ഷാപ്രവർത്തനത്തിനുണ്ട്. മണ്ണുമാന്ത്രി യത്രങ്ങൾ ഉപയോഗിച്ച് ശ്രദ്ധാപൂർവമാണ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക സൗകര്യങ്ങടക്കം കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്.

English Summary

A five-story building in Satya Niketan, Southwest Delhi, collapsed, trapping an estimated 50 people, mostly students. Rescue operations are underway, with some individuals already extricated. Heavy rainfall is suspected as the cause. Fire services, police, and local residents are actively engaged in clearing debris and rescuing those still inside.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI BUILDING COLLAPSE, STUDENTS TRAPPED DELHI, FIVE STOREY BUILDING COLLAPSE, DELHI ACCIDENT, DELHI BUILDING COLLAPSE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360