SignIn
Kerala Kaumudi Online
Sunday, 20 September 2026 3.25 AM IST

ആർട്ടിസ്റ്റ് സുജാതന്റെ ജീവചരിത്രം 'രംഗപാഠം' പ്രകാശിതമായി

photo
1

തൃശൂർ: നാടകവേദിയിൽ അരങ്ങിനു മുന്നിൽ തിളങ്ങുന്നവർക്കപ്പുറം ചരിത്രത്തിലും രേഖപ്പെടുത്തലുകളിലും ഇടംപിടിക്കാതെ പോകുന്ന പിന്നണി പ്രവർത്തകരെയും രംഗശിൽപ്പികളെയും ഓർമ്മിക്കേണ്ടതുണ്ടെന്ന് പ്രൊഫ. പി. ഗംഗാധരൻ. ആർട്ടിസ്റ്റ് സുജാതന്റെ ജീവചരിത്രം 'രംഗപാഠം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിസ്റ്റ് സുജാതന്റെ ജീവചരിത്രം 'രംഗപാഠം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടകാവതരണത്തിന് ശേഷം കീശയും പോക്കറ്റും കാലിയായി, സ്വന്തം വീടുകളിലെ അടുക്കളയിലെ ദൈന്യതയോർത്ത് നിശബ്ദമായി മനസ്സിൽ കരഞ്ഞുനടന്ന ഒട്ടനവധി പിന്നണി പ്രവർത്തകരുടെ ത്യാഗത്തിലാണ് മലയാള നാടകം വളർന്നത്. രൂപമോ പേരുകളോ രേഖപ്പെടുത്തലുകളോ ഇല്ലാത്ത ഇത്തരം തിരസ്‌കൃത ജന്മങ്ങളാണ് നാടകത്തിന്റെ യഥാർത്ഥ ശക്തി. ആർട്ടിസ്റ്റ് സുജാതന്റെ സാന്നിദ്ധ്യവും ജീവിതവും വാക്കുകകൾക്കതീതമാണെന്നും അനാസക്തമായ ഒരു 'തഥാഗത ജന്മ'മാണ് അദ്ദേഹത്തിന്റേതെന്നും പ്രൊഫ. പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു.

കേരള സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്‌സിൽ നടന്ന പരിപാടിയിൽ കവി ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ കെ. ഗിരീഷ് രചന നിർവഹിച്ച ആർട്ടിസ്റ്റ് സുജാതന്റെ ജീവചരിത്രം രംഗപാഠം നാടകകൃത്ത് ഹേമന്ദ് കുമാറിനും നടൻ ലിഷോയിക്കും നൽകിയാണ് പ്രൊഫ. പി. ഗംഗാധരൻ പ്രകാശനം നിർവഹിച്ചത്. നാടക പ്രവർത്തകൻ അഡ്വ. വി.ഡി. പ്രേമപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി. ശശിധരൻ നടുവിൽ, ഡോ. എം.എസ്. സുരഭി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സി.എ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് സുജാതൻ, കെ. ഗിരീഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL