SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

ksspu
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഹോസ്ദുർഗ് യൂണിറ്റ് കൺവെൻഷൻ ജില്ല വൈസ് പ്രസിഡന്റ് എം. കുഞ്ഞി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഹോസ്ദുർഗ് യൂണിറ്റ് കൺവെൻഷൻ കാരാട്ടുവയൽ പെൻഷൻ ഭവനിൽ കെ.എസ്.എസ്.പി.യു ജില്ല വൈസ് പ്രസിഡന്റ് എം. കുഞ്ഞി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരൻ, ജില്ല കമ്മിറ്റി അംഗം വി.വി ബാലകൃഷ്ണൻ, കെ.വി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ സംഘടനയിൽ പുതുതായി അംഗത്വം സ്വീകരിച്ച കമല,ബി. രേണുക, കെ. ബാലകൃഷ്ണൻ, പ്രമോദിനി കൊഴക്കുണ്ട് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതവും ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കുടിശിക ഉടൻ വിതരണം ചെയ്യുക, മെഡി സെപ്പ് ആനുകൂല്യങ്ങൾ പ്രയാസമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ പ്രമേയങ്ങൾ കൺവെൻഷൻ അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL