കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കുശവൻകുന്ന് റോട്ടറി സെന്ററിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ടി.പി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എ. അഗസ്റ്റിൻ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി., പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിലെ വിജയികളായ മെമ്പർമാരുടെ മക്കളെ കെ. വിനയരാജ് അനുമോദിച്ചു. ഡോക്ടറേറ്റ് കരസ്ഥമാക്കിയ ടി.പി. അശോക് കുമാറിന് ഉപഹാരം നൽകി. മുജീബ് അഹമ്മദ്, സംസ്ഥാന സെക്രട്ടറി എം. ജയറാം, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് രാജാറാം പെർള, കെ. സുധീഷ്, ജിത്തു പനയാൽ, ശശി തൊട്ടിയിൽ സംസാരിച്ചു. കൈത്താങ്ങ് പദ്ധതി റിപ്പോർട്ട് എൻ. കേളു നമ്പ്യാരും പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റജി മാത്യുവും അവതരിപ്പിച്ചു. സിബി കൊടിയംകുന്നേൽ സ്വാഗതവും റീജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |