SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ബാറ്ററി ഡീലേർസ് കുടുംബ സംഗമം

baterdy
ജില്ലാ കുടുംബസംഗമം സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ കുടുംബസംഗമം ആലാമിപള്ളി രാജ് റസിഡൻസിയിൽ സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി. ദിനേശൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പോൾസ് ചിറകേക്കാരൻ, കെ.യു കലാധരൻ, സംസ്ഥാന ട്രഷറർ കെ.വി ശശികുമാർ, ജില്ലാ ട്രഷറർ എ.വി വാമനൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. മധു സ്വാഗതവും ജില്ലാ സെക്രട്ടറി രാജു മാങ്ങാട് നന്ദിയും പറഞ്ഞു. വിവിധ മത്സര പരീക്ഷ വിജയികൾ, കലാകായിക മേഖലയിലെ ഉന്നത വിജയികൾ എന്നിവരെ ആദരിച്ചു. വിവിധ കായിക മത്സരങ്ങൾ കലാപരിപാടികൾ, സ്നേഹ സൗഹൃദം പങ്കുവെക്കൽ, തൊഴിൽ മേഖലയെ കുറിച്ചുള്ള ചർച്ചകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL