SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

നബിദിന ആഘോഷ സമാപനം

nabi
ജമാഅത്ത് പ്രസിഡന്റ് ഹാജി കെ. അബൂബക്കർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നബിദിനത്തോടനുബന്ധിച്ച് പാറപ്പള്ളി മഅ്ദനുൽ ഉലുംമദ്രസയിൽ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇലൽ ഹബീബ് മീലാദ് ഫെസ്റ്റ് 2026 സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹാജി കെ. അബൂബക്കർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹംസ റിയൽ അദ്ധ്യക്ഷത വഹിച്ചു. മുനീർ ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി കെ. എം. അബ്ദുൽ റഹിമാൻ, ട്രഷറർ സ്വാലിഹ് വൈറ്റ് ഹൗസ്, ഹസൈനാർ, ഇ.എം ബഷീർ, എ. ഉമ്മർ, പി. അബ്ദുല്ല ഹാജി മയൂരി, മദ്രസ കമ്മിറ്റി കൺവീനർ ലത്തീഫ് കാട്ടിപ്പാറ, സി.എച്ച് ഷെരീഫ്, തുടങ്ങിയവർ സംസാരിച്ചു. മദ്രസ വിദ്യാർത്ഥികൾക്ക് നിസ്കാര കുപ്പായം ഐ.സി.സി.പി പ്രസിഡന്റ് എച്ച്. അബ്ബാസ് ജാമഅത്ത് പ്രസിഡന്റിനെ ഏൽപ്പിച്ചു. ഇബ്രാഹിം നുജൂമി സ്വാഗതവും ഇബ്രാഹിം ലത്തീഫി അതിഞ്ഞാൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NABIDINAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL