ചെറുവത്തൂർ: മത്സ്യത്തൊഴിലാളികൾ എടുക്കുന്ന മീനിൽ നിന്നും രണ്ടു കിലോയോളം മീൻ വാരുന്നത് അവസാനിപ്പിക്കുക, കയറ്റുകാർ ലേലം കൊണ്ട മീനിന് 300 രൂപയിൽ കൂടുതൽ ലാഭം എടുക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഡിയൽ ഫിഷർമെൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ മടക്കര തുറമുഖത്തേക്ക് മാർച്ച് നടത്തി. കാലങ്ങളായി നിർത്തിയിട്ട ഇൻസിലേറ്റ് വണ്ടി എടുത്തുമാറ്റുക, ചപ്പയ്ക്ക് കൊണ്ടുപോകുന്ന മീൻ ഹാർബറിന്റെ അകത്ത് പെട്ടിയിൽ കെട്ടിവെക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും സമരക്കാർ ഉന്നയിച്ചു. മടക്കര പഴയ തുറമുഖത്ത് നിന്ന് ആരംഭിച്ച പ്രകടനം ഹാർബറിന് മുന്നിൽ അവസാനിപ്പിച്ചു. ചന്തേര പൊലീസ് കനത്ത സന്നാഹം ഒരുക്കിയിരുന്നു. തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഇന്നലെ തുറമുഖത്ത് മീൻ വില്പനയും മുടങ്ങി. രാവിലെ എത്തിയ മീൻ മാത്രമാണ് ലേലം ചെയ്തു നൽകിയത്. പിന്നീട് എത്തിയ മീൻ എടുക്കാൻ ആളുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |