വരക്കാട്: ചിറ്റാരിക്കൽ സബ്‌ജില്ലാ ശാസ്ത്രമേളയുടെ സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വരക്കാട് സ്കൂളിൽ നടന്ന ചടങ്ങിൽ വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളും വരക്കാട് എം.ജി.എം. യു.പി സ്കൂളും സംയുക്തമായാണ് ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. മേള വൻ വിജയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഉദ്ഘാടന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി. ജോസ്, പി.ടി.എ പ്രസിഡന്റ് എം.ബി മനോജ്, സി.പി സുരേശൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെമി മോൾ ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി ലിനി നന്ദിയും പറഞ്ഞു. അദ്ധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |