കാഞ്ഞങ്ങാട്: സ്വതന്ത്ര കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് ക്ലാസിക്കോ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ ബഷീർ വെള്ളിക്കോത്ത്, അഡ്വ. എൻ.എ ഖാലിദ്. അബ്ദുള്ള ആറങ്ങാടി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.കെ അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നു വൈകീട്ട് 5ന് കാർഷിക സെമിനാർ ദേശീയ സെക്രട്ടറി കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. കെ. ഷംസുദിൻ, എസ് രമേഷ് എന്നിവർ വിഷയം അവതരിപ്പിക്കും. സമാപന സമ്മേളനം കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |