പുല്ലൂർ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുല്ലൂർ- പെരിയ പഞ്ചായത്ത് തല പഠന ക്ലാസ് പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയത്തിൽ നടന്നു. അസോസിയേഷൻ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് സുനു ഗംഗാധരൻ 'വർഗീയത' എന്ന വിഷയം അവതരിപ്പിച്ച് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ചാലിങ്കാൽ വില്ലേജ് സെക്രട്ടറി കെ.പി ലത അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി സുജാത 'സംഘടനയും സംഘാടനവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. ബിന്ദു, കെ. രോഹിണി, കെ. സുമതി, പി.സി ഗിരിജ, സരോജിനി കൃഷ്ണൻ, ടി. ശോഭ, ടി.വി പത്മിനി എന്നിവർ സംസാരിച്ചു. പുല്ലൂർ വില്ലേജ് സെക്രട്ടറി വി. രമ സ്വാഗതം പറഞ്ഞു. നൂറിൽപരം പ്രവർത്തകർ പഠന ക്ലാസ്സിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |