SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

വായനക്കാർക്ക് ആദരം നൽകി

kinathil
മികച്ച പുസ്തക വായനക്കാർക്ക് കിനാത്തിൽ സാംസ്കാരിക സമിതി വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രവർത്തകർ ആദരവ് നൽകിയപ്പോൾ

ഉദിനൂർ: മികച്ച പുസ്തക വായനക്കാർക്ക് ആദരം നൽകി കിനാത്തിൽ സാംസ്കാരിക സമിതി വായനശാല ആൻഡ് ഗ്രന്ഥാലയം. ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായാണ് വായനശാല പരിധിയിലെ ഏഴ് മികച്ച പുസ്തക വായനക്കാരെ വീടുകളിലെത്തി ആദരിച്ചത്. ശാരീരികമായ അവശതകൾക്കിടയിലും വായനയെ കൈവിടാതെ പുസ്തകൾക്കായി ലൈബ്രേറിയന്റെ വരവും കാത്തിരിക്കുന്നവർ പുതിയ തലമുറയ്ക്ക് വിസ്മയം പകരുകയാണ്. കണ്ണോത്ത് കാർത്യായനി, കെ. ലത, ടി.വി. രാഘവൻനായർ, കണ്ണോത്ത് പാർവ്വതി, മൂലച്ചേരി രാധ, കെ. കമ്മാരൻ, ഉമേശൻ വെങ്ങലാട്ട് എന്നിവരാണ് വായനശാല പരിധിയിലെ മികച്ച വായനക്കാർ. വായനശാല പ്രവർത്തകരായ പി. ഉണ്ണികൃഷ്ണൻ, ടി.വി സുധീർകുമാർ, വി.വേണുഗോപാലൻ, പി.വി. മഹേഷ് കുമാർ, പി.ടി പ്രസൂതി,സൗമ്യ, ശ്രീജ സന്തോഷ്, ലൈബ്രേറിയൻ സ്മിത, ജ്വാല തിയേറ്റേഴ്സ് പ്രസിഡന്റ് പി.വി മനോജ്, ജ്വാലാ സ്പോർട്ടിംഗ് പ്രസിഡന്റ് ശരത്ത് വല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL