പടന്നക്കാട്: സംസ്ഥാന എക്‌സൈസ് വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. യുവ ശബ്ദത്തിന്റെ ഭാഗമായി പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബോധവത്കരണ ക്ലാസ്സും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റുകളുടെ ആന്റി നർക്കോട്ടിക്സ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ ഡോ. പി.വി റീജ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തകൻ സി.പി രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി. രാജേഷ് സ്വാഗതവും വളണ്ടിയർ സെക്രട്ടറി എ. കാർത്തിക് നന്ദിയും പറഞ്ഞു. എം.ജി. ശ്രീലക്ഷ്മി ബോധവത്കരണ ക്ലാസ്സെടുത്തു. പ്രസംഗ മത്സരത്തിൽ എബിൻ ജോസ് ബെൻ ഒന്നാം സ്ഥാനവും അർജുൻ ഹരീഷ്, കൃഷ്ണപ്രിയ എന്നിവർ രണ്ടാം സ്ഥാനവും നേടി. എഴുപത് പേർ ബോധവത്കരണക്ലാസിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |