SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ഗണേശ ഭജൻ മന്ദിർ: ഭൂമി പൂജ

bhoomi
ഗണേശ ഭജൻ മന്ദിരത്തിന്റെ ഭൂമിപൂജ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സാർവ്വജനിക ഗണേശോത്സവ സമിതി നിർമ്മിക്കുന്ന ഗണേശ ഭജൻ മന്ദിരത്തിന്റെ ഭൂമിപൂജ നടത്തി. അമ്മനവർ ക്ഷേത്രത്തിന് മുൻവശത്തായി വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് അരക്കോടി രൂപ ചിലവിൽ ഗണേശ ഭജൻ മന്ദിരം നിർമ്മിക്കുന്നത്. മാധവ കെ. കുണായ മധൂറിന്റെ കാർമികത്വത്തിൽ നടന്ന ഭൂമി പൂജയിൽ പ്രസിഡന്റ് കെ.വി ഗണേശൻ, വൈസ് പ്രസിഡന്റ് കെ.വി ലക്ഷ്മണൻ, സെക്രട്ടറി ബി. ഗുരുദത്ത് റാവു, പി. മുരളീധരൻ, അമ്മനവർ ക്ഷേത്രം ജനറൽ സെക്രട്ടറി പ്രഭാ ശങ്കർ, സെക്രട്ടറി എച്ച്. സുരേഷ, അഡ്വക്കറ്റ് പി. അരവിന്ദൻ, വി. രാധാകൃഷ്ണൻ, പി.പി ചക്രവാണി, ബാലസുബ്രഹ്മണ്യൻ, കെ.വി കുഞ്ഞിക്കണ്ണൻ, കെ. കൃഷ്ണൻ, വിവേക് ​​ബാബു, നഗരസഭ കൺസിലർ എച്ച്. സുകന്യ, മുൻ കൗൺസിലർ എൻ. അശോക് കുമാർ തുടങ്ങി നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, GANESH PUJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL