SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

വിവർത്തന സാഹിത്യം: സെമിനാർ സംഘടിപ്പിച്ചു

ep
കെ.വി. കുമാരന്‍ മാസ്റ്ററുടെ വിവര്‍ത്തന സാഹിത്യ ലോകം എന്ന വിഷയത്തില്‍ പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഇ.പി. രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: വിവിധ ഭാഷാ സമൂഹങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ കാലഘട്ടംതൊട്ട് തുടങ്ങിയതാണ് മൊഴിമാറ്റ സാഹിത്യമെന്ന് പ്രശസ്ത നിരൂപകൻ ഇ.പി രാജഗോപാലൻ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ഏരിയാ കമ്മിറ്റിയുടെയും നുള്ളിപ്പാടി ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ, കെ.വി കുമാരൻ മാസ്റ്ററുടെ വിവർത്തന സാഹിത്യ ലോകം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി കുമാരൻ എഴുത്തനുഭവം പങ്കുവെച്ചു. സ്വപ്ന സാരസ്വത എന്ന കൃതിയെക്കുറിച്ച് കെ.വി. മണികണ്ഠദാസും ചിന്താഗ്നി എന്ന പുസ്തകത്തെകുറിച്ച് ഡോ. ജയരാജൻ കാനാഡും ചോമന ദുഡി എന്ന പുസ്തകത്തെകുറിച്ച് റഹ്മാൻ മുട്ടത്തൊടിയും വിഷയം അവതരിപ്പിച്ചു. രവീന്ദ്രൻ കൊടക്കാട് കുമാരൻ മാസ്റ്ററെ ആദരിച്ചു. ഡോ. അബ്ദുൽ സത്താർ, ഗിരിധർ രാഘവൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു. ബി.കെ. സുകുമാരൻ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ ചെർക്കള മോഡറേറ്ററായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL