SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

മഹിളാ ഫെഡറേഷൻ പ്രതിഷേധ ധർണ്ണ

dharna
പ്രതിഷേധ ധർണ്ണ സി.എം.പി സെൻട്രൽ സെക്രട്ടറിയേറ്റംഗം വി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: രാജ്യത്തെ ജനാധിപത്യ സംവിധാനം തകർക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുക, എസ്.ഐ.ആർ നടപടികൾ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മഹിള ഫെഡറേഷൻ, കെ.എസ്.വൈ.എഫ് കാസർകോട് ജില്ല കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.എം.പി സെൻട്രൽ സെക്രട്ടറിയേറ്റംഗം വി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം.എഫ് ജില്ലാ സെക്രട്ടറി പി.കെ ബേബി അദ്ധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി എസ്.വി തമ്പാൻ, വർക്കിംഗ് സെക്രട്ടറി ടി.വി ഉമേശൻ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി നിവേദ്, കെ.എം.എഫ് ട്രഷറർ കെ.വി ലക്ഷ്മി, സെൻട്രൽ കൗൺസിൽ അംഗം കമലാക്ഷ, കർഷക ഫെഡറേഷൻ പ്രസിഡന്റ് എൻ. അപ്പു, കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് ശരത്, കെ.എം.എഫ് ജില്ലാ പ്രസിഡന്റ് രജിത സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MAHILASENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL