കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റ് പടന്നക്കാട് ഗവ. എൽ.പി സ്കൂളിൽ കുടുംബ സംഗമം നടത്തി. സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട കുടുംബ മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി കൺവീനർ ടി. മൊയ്തു സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. കരുണാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി.വി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി നിർമ്മല, ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ, കെ.പി കമ്മാരൻ, എം. ദാക്ഷായണി, കെ. രേണുക എന്നിവർ സംസാരിച്ചു. 75വയസ്സ് തികഞ്ഞ ദേവിയെ വിനോദ് ആലന്തട്ട പൊന്നാടയണിയിച്ചു. കെ. അമ്പാടി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |