പാലക്കുന്ന്: കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ വളണ്ടിയർ കമ്മിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 100 പേർക്ക് ട്രോമാകെയർ പരിശീലനം നൽകി. മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എം.വി.ഐ എം. വിജയൻ, ബി.എൽ.എസ് ട്രെയിനർ രഞ്ജീവ് കുറുപ്പ്, ജേസീസ് രാജ്യാന്തര പരിശീലകൻ വി. വേണുഗോപാലൻ ക്ലാസുകൾ നയിച്ചു. വർക്കിംഗ് ചെയർമാന്മാരായ അമ്പു ഞെക്ലി, കെ.വി. രഘുനാഥൻ, ജനറൽ കൺവീനർ വി.വി. കൃഷ്ണൻ, ട്രഷറർ തമ്പാൻ ചേടിക്കുന്ന്, വാർഡ് അംഗം വിജയലക്ഷ്മി, മനോജ് കരിപ്പോടി, പ്രശാന്ത് മുച്ചിലോട്ട്, ഹരീഷ് പാലക്കുന്ന്, സുജിത്ത് മുച്ചിലോട്ട് പ്രസംഗിച്ചു. ഗിരീഷ്, വിനോദ് കുമാർ, അശോകൻ, വിദ്യ, പി. ഭാർഗവൻ, മെഹ്മൂദ് ഇബ്രാഹിം, വി. വി. ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |