കാഞ്ഞങ്ങാട്: പെൻഷൻ പരിഷ്കരണ കമ്മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പ്രഖ്യാപിത ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസിപ്പ് കാര്യക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുഞ്ഞമ്പു നായർ, വി. കൃഷ്ണൻ, പി.സി പ്രസന്ന എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. പി. രാമചന്ദ്രൻ, കെ. നിർമല, ഐ.സി കണ്ണൻ, പി.വി ശ്രീധരൻ, കെ. മോഹനൻ, ശേഖരൻ നമ്പ്യാർ, ഷീനപ്പ പൂജാരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ജില്ല ട്രഷറർ എസ്. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |