SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

സംരംഭകത്വ ശില്പശാല

nss
കാസർകോട് താലൂക്ക് എൻ. എസ് .എസ് കരയോഗ യൂണിയൻ നേതൃത്വത്തിൽ കാസർകോട് താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല യൂണിയൻ അധ്യക്ഷനും എൻ.എസ് .എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ,എ.ബാലകൃഷ്ണൻ നായർ ഉൽഘടനം ചെയ്യുന്നു

കാസർകോട്: കാസർകോട്\ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ നേതൃത്വത്തിൽ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്‌തു. കൊളത്തൂർ കരയോഗം പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി.വി ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാറഡുക്ക ബ്ലോക്ക് വ്യവസായ കേന്ദ്രം എക്സ്റ്റൻഷൻ ഓഫീസർ എ. ഉമേശൻ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ കെ.ആർ ശ്യാംരേത്ത് എന്നിവർ ക്ലാസെടുത്തു. വനിതാ യൂണിയൻ പ്രസിഡന്റ് ഇ. സ്മിത ബാലകൃഷ്ണൻ, കൊളത്തൂർ കരയോഗം സെക്രട്ടറി കോടോത്ത് തമ്പാൻ നായർ, കെ.എൻ നിർമൽ കുമാർ, എം. ബാലകൃഷ്ണൻ നമ്പ്യാർ പ്രസംഗിച്ചു. ജി. മധുസൂദനൻ നായർ സ്വാഗതവും ഇ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL