അമ്പലത്തറ: ഇന്നു തുടങ്ങുന്ന 65-ാമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി കലവറ ഘോഷയാത്ര നടത്തി. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത അദ്ധ്യക്ഷയായി. സംഘാടക സമിതി ജനറൽ കൺവീനർ പി.വി രാജേഷ് സ്വാഗതം പറഞ്ഞു. ഇന്നു മുതൽ സ്റ്റേജ് തല മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. കെ. നീലകണ്ഠൻ എം.എൽ.എ മുഖ്യാതിഥിയാകും. 4ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു മുഖ്യാതിഥിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |