
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഭരണഭാഷാ വാരാഘോഷം 2026 വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ ഡോ. ബിനു വർഗീസ് എഴുതിയ 'പശ്ചിമ ഘട്ടത്തിലെ മത്സ്യങ്ങൾ' എന്ന പുസ്തകം സാഹിത്യകാരൻ അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. സർവകലാശാലയിൽ ഭരണഭാഷാ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ‘മലയാഴ്മ’ എന്ന 100 ദിന പരിശീലനവും ആരംഭിച്ചു. ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം വ്യാപകമാക്കുകയാണ് ലക്ഷ്യം. രജിസ്ട്രാർ ഡോ. കെ. ദിനേശ്, ഡോ. അനു ഗോപിനാഥ്, ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. ലിംനമോൾ വി.പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |