SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

വി.ജെ. പൗലോസിന് പുരസ്‌കാരം

vjp

കൊച്ചി: കേരള കെട്ടിട നിർമ്മാണ കോൺഗ്രസ് നൽകുന്ന കെ.പി എൽസേബിയൂസ് മാസ്റ്റർ പുരസ്‌കാരത്തിന് കെ.പി.സി.സി. മുൻ വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് അർഹനായി. 6 നവംബർ 15ന് 2 മണിക്ക് എറണാകുളം ആശിർ ഭവൻ ഹാളിൽ കൂടുന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പുരസ്കാരം സമർപ്പിക്കും. അനുസ്‌മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. 22,222 രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. യോഗത്തിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ് എം.എൽ.എ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL