SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

ബേക്കൽ തീരത്ത് വയോജന സംഗമം

dysp
സംഗമം ബേക്കല്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാര്‍ ഉദ്ഘാടനം

കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിച്ച വയോജനസംഗമം ബേക്കൽ ഡിവൈ.എസ്.പി കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.കെ മഞ്ജിഷ, എം.വി ജയശ്രീ, വാർഡ് മെമ്പർ ബീഫാത്തിമ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എച്ച് ഹനീഫ സ്വാഗതവും കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസർ കെ.ജെ സായാഹ്ന നന്ദിയും പറഞ്ഞു. ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സാമൂഹികസാംസ്‌കാരിക മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി. നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകരയുടെ ആടിയും പാടിയും പരിപാടിയും കലാപരിപാടികളും ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VAYOJANA SAMGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL