ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംസ്ഥാന ലൈബ്രറി കൗൺസിൽ കർമ്മ പദ്ധതി 'പരസ്പരം' സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ. മോഹനൻ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ടി. തമ്പാൻ, താലൂക്ക് കൗൺസിൽ അംഗം എൻ. ഷൈജു, എ.കെ കൃഷ്‌ണൻ, ടി. രാജൻ, പി.കെ രമ, ടി.വി മധു, ടി. മാധവൻ, കെ. ശ്രീജ, എൻ. സുനിൽകുമാർ, കെ. അമൽരാജ്, എൻ. അനിൽകുമാർ, കെ.വി മഹേഷ്, എ.ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു. വായനശാല സെകട്ടറി ടി.വി ജയചന്ദ്രൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ടി.വി അശോകൻ നന്ദിയും പറഞ്ഞു. 'പരസ്പരം' ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |