SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

കെ.എസ്.എസ്.പി.എ ആഹ്ളാദ പ്രകടനം

ksspa
കെ.എസ്.എസ്.പി.എ ആഹ്ലാദപ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഐ രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി വി.ഡി സതീശനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.എസ്.പി.എ ട്രഷറികൾക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി. ഹൊസ്ദുർഗ് സബ് ട്രഷറിക്കു മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഐ രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. സരോജിനി, ജില്ലാ സെക്രട്ടറി കെ.പി ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നൂറോളം അംഗങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. നിയോജകമണ്ഡലം സെക്രട്ടറി കെ. ബാലകൃഷ്ണൻ നായർ പെരിയോക്കി സ്വാഗതവും വൈസ് പ്രസിഡന്റ് കെ. രമേശൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ട്രഷറിയിലും മധുരപലഹാരം വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL