കാസർകോട്: നവംബർ 29ന് കാസർകോട് നടക്കുന്ന കെ.ജി.ഒ.എ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിന് സംഘാടക സമിതിയായി. രൂപീകരണ യോഗം മുൻ എം.എൽ.എ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. സി.എസ് സുമേഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ വിശദീകരണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബേബി ബാലകൃഷ്ണൻ, എഫ്.സി.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ടി. ദാമോദരൻ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനുരാഗ്, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി.കെ മണിവർണ്ണൻ, ജില്ലാ സെക്രട്ടറി മധു കരിമ്പിൽ, ജില്ലാ ട്രഷറർ വൈശാഖ് ബാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. രാജഗോപാലൻ (ചെയർമാൻ), ഡോ. ഇ.വി സുധീർ (ജനറൽ കൺവീനർ), മധു കരിമ്പിൽ (കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |