കാഞ്ഞങ്ങാട്: കേരള സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ കാസർകോട് ജില്ലാ സമ്മേളനം 23, 24 തിയ്യതികളിൽ കാഞ്ഞങ്ങാട്ട് നടക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിനു സംഘാടക സമിതി രൂപീകരിച്ചു. ജെ.സി.ഐ ഹാളിൽ യോഗം സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവൻ, ശബരി കാഞ്ഞങ്ങാട്, കെ.പി.വി.യു സംസ്ഥാന ട്രഷറർ വി. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് റെയിൻ, നാരായണൻ ലുക്കൗട്ട്, ദിനു മേക്കാട്ട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: അഡ്വ. കെ. രാജ്മോഹൻ (ചെയർമാൻ), നാരായണൻ ലുക്കൗട്ട് (ജനറൽ കൺവീനർ). സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ, ഫോട്ടോഗ്രാഫി മത്സരം, ഫോട്ടോഗ്രാഫി പ്രദർശനം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |