SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

യു.ടി.യു.സി മുഖ്യ തപാൽ ഓഫീസ് ധർണ്ണ

utuc
യു.ടി.യു.സി മുഖ്യ തപാൽ ഓഫീസ് ധർണ്ണ ആർ.എസ്.പി ജില്ലാ സെക്രട്ടറി ഹരിഷ് ബി. നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ നടത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി ഹരിഷ് ബി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ മോദിയുടെ ഇലക്ഷൻ മാന്ത്രികൻ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ടി.യു.സി ജില്ലാ പ്രസിഡണ്ട് രാഘവൻ മേൽപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജയൻ ബിരിക്കുളം, സി. രാമചന്ദ്രൻ നായർ, ബാലകൃഷ്ണൻ നമ്പ്യാർ, മാത്യു കളത്തൂർ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കൂക്കൾ ബാലകൃഷ്ണൻ, റിജോ ആനന്ദ്, ഷഫീക്, ഗോപി കുതിരക്കല്ല്, രാജേഷ്, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. യു.ടി.യു.സി മുഖ്യ തപാൽ ഓഫീസ് ധർണ്ണ ആർ.എസ്.പി ജില്ലാ സെക്രട്ടറി ഹരിഷ് ബി. നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL